ഭോപ്പാല്‍: ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ആക്രമണം നടത്തിയ മിലന് മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു.
ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മിലന് ആക്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ ദാമോദർ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഈ സമയം ദാമോദറിനെ പിന്തുടർന്നെത്തിയ മിലൻ ആശുപത്രിയിൽ പ്രവേശിച്ചു. ദാമോദറിന്റെ സമീപമെത്തിയ ഇയാൾ ഉടൻതന്നെ തീകൊളുത്തി.
ആശുപത്രിയിൽ പ്രവേശിച്ചശേഷം മിലൻ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്.
Shocker at MP's Sagar District Hospital. Hospitalised man Damodar Kori, was set ablaze in the hospital premises by one Milan Mache Rajak on Wednesday night. Few hrs before it, Damodar was hospitalised after being attacked by Rajak. @NewIndianXpress@khogensingh1 @gsvasu_TNIE pic.twitter.com/aBfwEzXSzD
— Anuraag Singh (@anuraag_niebpl) June 11, 2021
ശരീരമാസകലം പൊള്ളലേറ്റ ദാമോദർ തീയുമായി ഓടുന്നതി വിഡിയോയിൽ കാണാം. ഈ സമയം ആർക്കും പിടികൊടുക്കാതെ മിലൻ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക