മറ്റൊരു അച്ഛന് – മകന് സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് വി.എം വിനു. മമ്മൂട്ടിയും, ദുൽഖറും ഒന്നിച്ചൊരു സിനിമയിൽ വന്നാൽ നന്നാകുമെന്ന് തുറന്നു പറയുന്ന വി.എം വിനു അങ്ങനെ ഒരു ചിത്രം ആളുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും, പക്ഷേ താൻ അവർക്ക് രണ്ടു പേർക്കും അഭിനയിക്കാൻ പറ്റുന്ന ഒരു കഥയുമായി സമീപിച്ചാൽ മമ്മൂട്ടി എന്താണ് തന്നോട് പറയാന്‍ പോകുന്നതെന്ന് ഏകദേശം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
മമ്മുക്കയും, ദുൽഖറും ഒരു സിനിമയിൽ ഒന്നിച്ച് വന്നാൽ നന്നായിരിക്കും. പ്രേക്ഷകരും അത് ആഗ്രഹിക്കുന്നുണ്ട്. ഞാൻ ഒരു കഥയുമായി അങ്ങനെ സമീപിച്ചാൽ ചിലപ്പോൾ മമ്മുക്ക പറയും.
‘ഞാൻ മകനാവാം, ദുൽഖർ അച്ഛനാവട്ടെയെന്നു’. മമ്മുക്കയായത് കൊണ്ട് അങ്ങനെ പറഞ്ഞു കളയും, ഒന്നും പറയാൻ പറ്റില്ല. വി.എം വിനു പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക