വരാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ എല്ലാ സീറ്റുകളിലും മത്സരിയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിയ്ക്കാനുണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു. മുൻപ്, സൂറത്ത് മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിൽ 27 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. 120 സീറ്റുകളിലാണ് 27 സീറ്റുകൾ ആം ആദ്മി പാർട്ടി നേടിയത്.
ഈ മൂന്നു സാധനങ്ങള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാം രുചികരമായ ഹല്‍വ
അതേസമയം, ഗുജറാത്തി മാധ്യമപ്രവര്ത്തകന് ഇസുദാന്‍ ഗാദ്വി ആം ആദ്മിയില്‍ അംഗമായി. നേരത്തെ തന്നെ ഇത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗാദ്വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കെജ്രിവാളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക