രാജ്യത്തെ ഇന്ധനവില വർധനവാണ് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിനും കാരണമാകുന്നതെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവും ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവുമാണുള്ളത്. ഇതൊക്കെ സാമ്പത്തിക രംഗത്തെ കൃത്യമായുണ്ടാവുന്ന കാര്യക്ഷമതായാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയാകെ വിലക്കയറ്റത്തിന് കാരണം ഇന്ധനവില വർധനവാണെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല, ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതൊക്കെയാണ് രാജ്യത്തെ മൊത്തത്തിൽ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക