കുവൈറ്റ് സിറ്റി: കോവിഡ് വൈറസ് ഡെൽറ്റ വകഭേദത്തിനെതിരെ കുവൈറ്റിൽ അംഗീകരിച്ച ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾ ഫലപ്രദമെന്ന് പഠനം. ഡെൽറ്റ വകഭേദത്തിനെതിരെ ഈ വാക്സിനുകൾ ഫലപ്രദമാണെന്ന് ഇംഗ്ലണ്ടിൽ നടന്ന പഠനത്തിലാണ് കണ്ടെത്തിയത്.
ഏപ്രിൽ 5 നും മെയ് 16 നും ഇടയിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനമനുസരിച്ച്, രണ്ടാമത്തെ ഡോസ് ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഫൈസർ വാക്സിൻ ഇന്ത്യൻ മ്യൂട്ടന്റിനെതിരെ 88 ശതമാനവും ഇംഗ്ലീഷ് മ്യൂട്ടന്റിനെതിരെ 93 ശതമാനവും ഫലപ്രാപ്തി നൽകി.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ്, ഓക്സ്ഫോർഡ് വാക്സിൻ ഇന്ത്യൻ മ്യൂട്ടന്റിനെതിരെ 60 ശതമാനവും ഇംഗ്ലീഷ് മ്യൂട്ടന്റിനെതിരെ 66 ശതമാനവും ഫലപ്രാപ്തി നൽകിയെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക