കണ്ണൂര്‍: കണിച്ചാറില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. രണ്ടാനച്ഛനായ രതീഷാണ് കുട്ടിയെ മര്‍ദ്ദിച്ചത്. തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനുമെതിരെയും പൊലീസ് കേസെടുത്തു. കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
രതീഷ് കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി സുലോചന പറഞ്ഞു. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. കുഞ്ഞ് വീട്ടില്‍ മൂത്രംമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇന്നലെ വൈകീട്ട് മകളെ വിളിക്കുമ്ബോഴാണ് സംഭവം അറിയുന്നത്. കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ടെന്നും കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക