കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെയുള്ള സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാൻ പൃഥ്വിരാജ് ആവശ്യപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും അതുവഴി അവരെ രക്ഷിക്കണമെന്നും താരം പറഞ്ഞു.
ഓൺലൈനിലൂടെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ നിങ്ങൾക്ക് എങ്ങനെ നേരിടാൻ കഴിയും? റിപ്പോർട്ട് ചെയ്യൂ ഷെയർ ചെയ്യാതെ. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തിന്റെ ദൈനംദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെടുന്നു.
എന്നാൽ ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതൽ ദോഷം വരുത്തും.
ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ കാണുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യരുത്. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കും.
https://www.facebook.com/watch/?v=906007473312644
പ്രതികരിക്കാൻ ഇവിടെ എഴുതുക