ആടുതോമ എന്ന കഥാപാത്രം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവത്തതാണ്. ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.
ആ കഥാപാത്രത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. വളരെ ചെറുപ്പത്തില്‍ കണ്ട സിനിമയാണെങ്കിലും ഓരോ സീനുകളും തനിക്ക് ഓര്‍മ്മയുണ്ടെന്നും ഐശ്വര്യ പറയുന്നു.
‘ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല. അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന് അതില്‍ ഭയങ്കര സെക്സിയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക