സംസ്ഥാനത്തുണ്ടായ മരം മുറിക്കൽ വിവാദം സംസ്ഥാന സർക്കാരിനെ പ്രതികൂലമായി ബാധിച്ചിരുന്നു. വിവാദമായ ഉത്തരവിൽ സർക്കാരിന് നേരെ വ്യാപകമായി വിമർശനം ഉയരുകയും ചെയ്തിരുന്നു. വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരും. എകെജി സെന്ററിൽ രാവിലെ 10.30 മുതലാണ് യോഗം നടക്കുക. നേരത്തെ മരം മുറിക്കുന്നതിൽ കര്‍ഷകരെ സഹായിക്കുന്ന രീതിയിൽ പുതിയ ഉത്തരവുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വിവാദ ഉത്തരവുണ്ടായതിനു ശേഷം ആദ്യമായാണ് സിപിഐഎം യോഗം നടക്കുന്നത്. വിവാദ ഉത്തരവ് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ യോഗത്തിലുണ്ടാകും. വിവാദമുയർന്നതിനു പിന്നാലെ ഉത്തരവിന് പരിഹാരമായതെന്തെങ്കിലും ചെയ്യുന്ന രീതിയിൽ തന്നെയായിരിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ തീരുമാനം കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക