തിരുവനന്തപുരം: ഗാനരചയിതാവും എഴുത്തുകാരനുമായിരുന്ന എസ്. രമേശന് നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കുറച്ചുദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
1985ല്‍ രംഗം എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.
ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിരുന്നു. 2018ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക