കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കിലോ സ്വർണം പിടികൂടി.രണ്ടു കേസുകളിലായാണ് അഞ്ചരക്കിലോയോളം സ്വർണം പിടികൂടിയത്. 34,00 ഗ്രാം സ്വർണം ഡിആർഐയും 1,900 ഗ്രാം സ്വർണം കസ്റ്റംസുമാണ് പിടികൂടിയത്.
ആകെ അഞ്ചുപേരെ പിടികൂടി. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൾ റഹ്മാൻ, മുസ്തഫ എന്നിവരെ കസ്റ്റഡിയിലെടുത്തു. ദുബായ്, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നാണ് ഡിആർഐ സ്വർണം പിടിച്ചത്.
കുവൈറ്റിൽ നിന്നും ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് 1,900 ഗ്രാം സ്വർണം പിടികൂടിയത്. ഇതിൽ 750 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചും ബാക്കി സ്വർണം എമർജൻസി ലൈറ്റിൻറെ ചാർജറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളാണ് പിടിയിലായവർ. കസ്റ്റഡിയിലെടുത്ത സ്വർണത്തിന് രണ്ടരക്കോടിയോളം രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക