സുബി സുരേഷ് അവതാരകയായി എത്തിയ കുട്ടിപ്പട്ടാളം പരിപാടിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഈ പരിപാടിയുടെ മിക്ക എപ്പിസോഡുകളും വൈറലാകാറുണ്ട്. കുട്ടിപ്പട്ടാളം നിര്‍ത്തിയോ, ഇനി തിരിച്ചുവരുമോ എന്ന ചോദ്യങ്ങള്‍ക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ ഉത്തരം നല്‍കിയിരിക്കുകയാണ് സുബി.
ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടിയാണ് കുട്ടിപ്പട്ടാളം. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു. യാദൃച്ഛികമായാണ് ഈ പരിപാടിയിലേക്ക് താന്‍ എത്തിയത്. ഇംഗ്ലീഷ് ചാനലില്‍ നടന്നിരുന്ന പരിപാടിയായിരുന്നു ഇത്. മുഴുനീള സ്ക്രിപ്റ്റൊന്നും പഠിക്കാനും അവതരിപ്പിക്കാനും തനിക്ക് പറ്റില്ല. കുട്ടികളെ മാനേജ് ചെയ്തും പരിചയമില്ല.
നാല് കുട്ടികളും അവരുടെ രക്ഷിതാക്കളും വന്നിട്ടുണ്ടെന്ന് പറഞ്ഞ് അജയന് സാറായിരുന്നു ട്രയല്‍ ഷൂട്ടിനെ കുറിച്ച് പറഞ്ഞത്. കുറേയാളുകളെ അവര്‍ നോക്കിയിട്ടുണ്ട്. ഒരു സെലിബ്രിറ്റിയെ വെച്ച് പ്രമോയും വന്നിരുന്നു. പിന്നീടത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. താന്‍ കുട്ടികളെ നോക്കി എന്തൊക്കെയോ ചെയ്യുകയായിരുന്നു.
ചെന്നൈയില്‍ നിന്നും അതിന് അപ്രൂവല്‍ ലഭിച്ചു. അങ്ങനെയാണ് ഈ പരിപാടിയില്‍ എത്തിയത്. ആദ്യ സീസണ് വന്‍ വിജയമായി മാറിയതോടെയാണ് അടുത്ത സീസണ് തുടങ്ങിയത്. ഈ പരിപാടിക്കെതിരെ പരാതി കൊടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ രണ്ടാം ഭാഗം തുടങ്ങുമോയെന്നും സുബി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക