ബെംഗളൂരു: ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്തുവിട്ടു. പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷിയും വാക്സീൻ പൂർണമായും സുരക്ഷിതമാണ് നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് .
ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി.
വാക്സീൻ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക