മുഖവും മുടിയുമൊക്കെ മിനുക്കാൻ ധാരാളം സമയം ചെലവഴിക്കാറുള്ളവർ പാദങ്ങളുടെ കാര്യം വരുമ്പോൾ ഈ സംരക്ഷണം പലപ്പോഴും അവഗണിക്കാറാണ് പതിവ്. പൊണ്ണത്തടി, പാകമാവാത്ത ഷൂസ്, ദീർഘനേരം നിൽക്കുക, വരണ്ട ചർമ്മം, ശരിയായ പരിചരണത്തിന്റെയും ശുചിത്വത്തിന്റെയും കുറവ് എന്നിവയാണ് കാൽപ്പാദങ്ങൾ വിണ്ടുകീറുന്നതിന് കാരണമാകുന്ന ചില കാരണങ്ങൾ.
വിറ്റാമിൻ എ, ബി 6, സി എന്നിവ അടങ്ങിയിരിക്കുന്ന ഏത്തപ്പഴത്തിലെ പോഷകങ്ങളുടെ സമൃദ്ധി ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന്റെ ജലാംശം നന്നായി നിലനിർത്താനും സഹായിക്കുന്നു. പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് വാഴപ്പഴം, ഇത് കാലുകൾ നനവുള്ളതാക്കുകയും ചർമ്മം വരളുന്നത് തടയുകയും ചെയ്യുന്നു.
രണ്ട് പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ചർമ്മത്തിന് നല്ലതല്ലാത്ത ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ പഴുക്കാത്ത പഴം ഒഴിവാക്കുക. കാൽവിരലിന്റെ നഖങ്ങളും വശങ്ങളും ഉൾപ്പെടെ പാദങ്ങളിലുടനീളം ഈ പേസ്റ്റ് പ്രയോഗിക്കാം ഇത് 20 മിനിറ്റ് നേരം വയ്ക്കുക, കാലുകൾ വെള്ളത്തിൽ കഴുകുക.
വിണ്ടുകീറിയ കാൽപ്പാദങ്ങൾ സുഖപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയി തേൻ കണക്കാക്കപ്പെടുന്നു. ഒരു കപ്പ് തേൻ ഒരു പാത്രം ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക. ഈ മിശ്രിതത്തിൽ കാലുകൾ മുക്കി വൃത്തിയാക്കുക, 20 മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം നിങ്ങളുടെ പാദങ്ങൾ തുടച്ച് മോയ്സ്ചുറൈസർ പ്രയോഗിക്കുക.
പാചക എണ്ണകൾ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയ പോഷകങ്ങളാൽ സസ്യ എണ്ണകൾ സമ്പന്നമാണ്. കാൽപ്പാദങ്ങൾ, കാൽവിരലുകൾ എന്നിവിടങ്ങളിൽ സസ്യ എണ്ണ നന്നായി പുരട്ടുക. വൃത്തിയുള്ള സുഖപ്രദമായ സോക്സുകൾ ധരിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക. വിണ്ടുകീറിയ കാൽപ്പാദങ്ങൾ സുഖപ്പെടുത്തുന്നതിന് ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് ദിവസവും ആവർത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക