മലപ്പുറം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആയിരത്തിലധികം കോവിഡ് ബാധിതരെ മരണപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതു അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ മറ്റേതെങ്കിലും ദിവസത്തേതാണോയെന്നു പോലും അറിയില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്ന കണക്കുകൾ പോലും തെറ്റായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിൽ കോവിഡ് മരണങ്ങൾ കുറവാണെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമം. കോവിഡ് മരണം രേഖപ്പെടുത്തുന്നതിന് കൃത്യമായ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.വിദേശത്ത് മരിച്ച മലയാളികളെയും കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക