ഇടുക്കി: വണ്ടിപ്പെരിയാറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആറു വയസുകാരിയുടേത് കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസി വണ്ടിപ്പെരിയാർ സ്വദേശി അർജുൻ അറസ്റ്റിലായി. ഇക്കഴിഞ്ഞ 30 നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതാകാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലൂടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക