തമിഴ്നാട്ടില്‍ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചതിനാല്‍ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയിരിക്കുകയാണ് ഹരീഷ്. ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാന്‍ അനുവാദം തന്ന തമിഴ്നാട് സര്‍ക്കാരിന് അഭിവാദ്യം പറഞ്ഞ് കൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം കേരളത്തോട് എന്നാണ് കഞ്ഞിയും ഉണക്കമീനും കഴിക്കാന്‍ അനുവാദം തരുക എന്നും താരം ചോദിച്ചിട്ടുണ്ട്.
‘രണ്ട് മാസത്തിനു ശേഷം ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാനുള്ള അനുവാദം കിട്ടി…തമിഴ് നാട് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍…പ്രിയപ്പെട്ട കേരള സര്‍ക്കാറെ ആ കഞ്ഞിയും,ഉണക്കല്‍ മീനും, തേങ്ങാ ചമ്മന്തിയും കഴിക്കാന്‍ എന്നാണ് നിങ്ങള്‍ അനുവാദം തരിക?..പ്ലീസ് വിശന്നിട്ട് വയ്യ’
സംസ്ഥാന സര്‍ക്കാര്‍ ചിത്രീകരണത്തിന് അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ ബ്രോ ഡാഡി ഉള്‍പ്പടെയുള്ള മലയാള സിനിമകള്‍ ചെന്നൈയില്‍ ലൊക്കേഷന്‍ അന്വേഷിക്കുകയാണെന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷിബു ജി സുശീലന് പറഞ്ഞത്. അങ്ങനെ വന്നാല്‍ മലയാളി സിനിമ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ഷിബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക