കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര് കൂടി പിടിയിലായി. കേസിൽ പിടിയിലായ മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ അസ്കര്‍ ബാബു, അമീര്‍ എന്നിവരെയാണ് പിടികൂടിയത്. കരിപ്പൂര്‍ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി നോക്കുകയാണ് അസ്കർ ബാബു. വിമാനത്താവളത്തിനകത്തു നിന്നും കാരിയര്‍മാരെ പുറത്തെത്തിക്കുകയും റിസീവർമാർക്ക് കൈമാറുകയും ചെയ്യുന്നത് ഇയാളാണെന്നാണ് പ്രാഥമിക വിവരം.
‘അടി കപ്യാരേ കൂട്ടമണി’ തമിഴ് പതിപ്പ് ഒരുങ്ങുന്നു, ‘ഹോസ്റ്റൽ’ ടീസർ പുറത്തുവിട്ടു
പല സാഹചര്യങ്ങളിലും സ്വർണം സുരക്ഷിത സ്ഥലത്തെത്തിച്ചു കൊടുക്കുന്നതും ഇയാൾ തന്നെയാണെന്ന് വിവരമുണ്ട്. ഇതുവരെ കേസിൽ 23 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊടുവള്ളി – താമരശ്ശേരി ഭാഗത്തുള്ള സ്വര്‍ണ്ണക്കടത്തുകാരുമായി അസ്കർ ബാബുവിന് അടുത്ത ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ ഇരുവരെയും പിടികൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക