ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് കര്‍ഷകര്‍ നിലപാടറിയിച്ചു. ഇവര്‍ക്കെല്ലാം ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടന നേതാക്കളുമായി ഡല്‍ഹി പൊലീസ് ചര്‍ച്ച ചെയ്തു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പൊലീസിനോട് വ്യക്തമാക്കി. സമരം നടത്തേണ്ട റൂട്ടില്‍ ചര്‍ച്ച നടന്നതായി ബികെയു വക്താവ് രാകേഷ് തികായത് വ്യക്തമാക്കി.
അതേസമയം, കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയില്‍ ജാഗ്രത നിര്‍ദേശം നൽകി. 7 സ്റ്റേഷനുകളിലാണ് സുരക്ഷ കർശനമാക്കാൻ നിര്‍ദേശം കൊടുത്തത്.
ജന്‍പഥ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക്, രാജീവ് ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മാന്‍ഡി ഹൗസ്, ഉദ്യോഗ് ഭവന് എന്നീ സ്റ്റേഷനുകളിലാണ് ജാഗ്രത നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക