ജയസൂര്യയും കുഞ്ചാക്കോ ബോബനും സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. 20 വർഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും. ഈ സൗഹൃദം ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ചാക്കോച്ചന്റെ ഒരു സോഷ്യൽ മീഡിയാ പോസ്റ്റും അതിന് ജയസൂര്യ നൽകിയ രസകരമായ കമന്റുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വ്യായാമം കഴിഞ്ഞോ മറ്റോ നന്നായി വിയർത്തിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“വിയർത്ത് തീർക്കുന്നു, അത് ഇഷ്ടപ്പെടുന്നു” എന്ന് ചിത്രത്തിന് ചാക്കോച്ചൻ കാപ്ഷനും നൽകിയിട്ടുണ്ട്.“വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” എന്നാണ് ചിത്രത്തിന് ജയസൂര്യ നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക