വിവാദ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു. 86 വയസ്സായിരുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂൺ വരച്ചതിന്റെ പേരിലുണ്ടായ വിമർശനങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് കര്‍ട്ട്. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്ല്ലാന്‍ഡ്സ്-പോസ്റ്റണില്‍ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്.
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെ വിവിധ മുസ്ലിം സംഘടനകളില്‍നിന്ന് ലോകവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറി. ഡെന്മാര്ക്കിനെതിരേ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇത് ഇടയാക്കി. നിരവധി ഇടങ്ങളില്‍ ഡാനിഷ് എംബസികള്‍ ആക്രമിക്കപ്പെട്ടു.
പ്രതിഷേധങ്ങളോടനുബന്ധിച്ച് നടന്ന കലാപങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ലഷ്കറെ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളും ആക്രമണം അഴിച്ചുവിട്ടു. കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിനു നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും നടന്നിരുന്നു. പിന്നീട് പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക