മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
തുടക്കത്തിലെ സിംഗിൾ ഷോട്ട്, സെറ്റ്, ക്ലൈമാക്സിൽ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്സ് ആക്ടിങ് രീതി, സംഘട്ടന രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു ഇതൊക്കെ വിഡിയോയിലൂടെ പറഞ്ഞുപോകുന്നു. സംവിധായകൻ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ്,
അഭിനേതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, നിമിഷ സജയൻ, വിനയ് ഫോർട്ട് എന്നിവരാണ് വിഡിയോയിൽ സംസാരിക്കുന്നത്.
നിർമാതാവായ ആന്റോ ജോസഫ് തങ്ങളെ പൂർണ്ണമായും വിശ്വസിച്ച് കൂടെ നിന്നതിനാലാണ് സിനിമ പൂർത്തിയാക്കാനായതെന്ന് മഹേഷ് നാരായണൻ പറയുന്നു. ദീർഘമായ സിംഗിൾ ഷോട്ട് എടുത്തുകഴിഞ്ഞപ്പോൾ ശരിക്കും മാജിക്ക് പോലെയുള്ള അനുഭവമാണ് ഉണ്ടായതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക