സംസ്ഥാനത്ത് വാഹനങ്ങൾക്ക് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടി. ആഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുവാനുള്ള കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി ഗതാഗത മന്ത്രിയാണ് അറിയിച്ചത്.
വ്യക്തിത്വവികാസം എങ്ങനെ സാധ്യമാക്കാം”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന സൗജന്യ വെബിനാർ
കോവിഡ് മഹാമാരിയും തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും വാഹന ഉടമകളെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു. തുടർന്ന് ഇവർ നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക