കോട്ടയം : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ. “പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ത്രൂ ഇമേജ് ബിൽഡിങ്” എന്നതാണ് വിഷയം.വ്യക്തിഗത വികസനം എല്ലാവരെയും ആത്മവിശ്വാസമുള്ളതും പക്വതയുള്ളതുമായ ഒരു പ്രൊഫഷണലാക്കുന്നു, കരിയർ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിത്വ വികാസം. മോശം സാഹചര്യങ്ങളിൽ പോലും പുഞ്ചിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മറ്റുള്ളവരിൽ എത്തിച്ച് അവർക്ക് പ്രചോദനം നൽകുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം .
പ്രസിദ്ധ സൈക്കോളജിക്കൽ കൗൺസിലറും, സാമൂഹിക പ്രവർത്തകനും, റിക്രൂട്ട്റുമായ ശ്രീ പ്രസാദ് വട്ടപ്പറമ്പ് ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. ജൂലൈ ഇരുപത്തിരണ്ടാം തിയതി വൈകുന്നേരം 5 മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 8138000385
വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org
പ്രതികരിക്കാൻ ഇവിടെ എഴുതുക