ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്.
ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാൾ ആഘോഷമാക്കി യിരിക്കുകയാണ് ശാലിനിയും സഹോദരൻ റിച്ചാർഡും.വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിനി. പൊതുചടങ്ങുകളിലും പാർട്ടികളിലുമെല്ലാം അപൂർവ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ പോലും ആക്റ്റീവല്ല താരം.
സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.
രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക