നിത്യ ജീവിതത്തിൽ ആസ്ത്മ രോഗികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ആസ്ത്മ നിയന്ത്രിച്ചു നിർത്താനാകും.അതി ആദ്യത്തേത്വീ ടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.
പൊടിയുമായി സമ്പർക്കത്തിൽ വരുന്ന സന്ദർഭങ്ങളിൽ ആസ്ത്മ രോഗികൾ പ്രത്യേകം കരുതൽ എടുക്കണം.പൊടിയിൽ നിന്ന് സംരക്ഷിക്കാൻ മാസ്ക് ധരിക്കാവുന്നതാണ്. വീട് വൃത്തിയാക്കുമ്പോഴും പൊടി അടിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കുക. മുറി ചൂല് കൊണ്ട് വൃത്തിയാക്കുന്നതിനു പകരം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം.
ആസ്ത്മ രോഗികൾ ഫാൻ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്ത് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.അലർജി ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ തിരിച്ചരിഞ്ഞു അവ ഒഴിവാക്കുക.
ആസ്തമയുള്ള സ്ത്രീകൾ ഗർഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമില്ല. എന്നാൽ ആസ്തമയ്ക്കു കഴിക്കുന്ന മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ഗൈനക്കോളജിസ്റ്റിനോട് പറയണം.ആസ്ത്മ ഉള്ളവർ ഫോം ബെഡിൽ കിടക്കുന്നതാണ് നല്ലത്.
പഞ്ഞി കിടക്ക അലർജിക്ക് കാരണമാകും.പെർഫ്യൂം, ചന്ദനത്തിരി, കൊതുകുതിരി, ടാൽകം പൗഡർ എന്നിവ ഉപയോഗിക്കുമ്പോൾ ശ്വാസം മുട്ടൽ ഉണ്ടാകുന്നവർ അവ ഒഴിവാക്കുക.സമയം തെറ്റിയും അസമയത്തുമുള്ള കുളി ഒഴിവാക്കുക. ഇത് ആസ്തമയ്ക്കു പ്രേരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക