ലോക്ക്ഡൗൺ കാലത്ത് ശരീരഭാരം കൂടാൻ സാധ്യത ഏറേയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാൻ കഴിയൂ. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാൻ ശ്രദ്ധിക്കണം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്താം. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് അറിഞ്ഞിരിക്കണം. ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം ഉറങ്ങുന്ന ശീലമുള്ളവരിലും വണ്ണം കൂടാൻ സാധ്യത ഏറെയാണ്.
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാൻ സാധിക്കും. വ്യായാമം ചെയ്യാൻ മടിക്കരുത്. വീടിനുള്ളിൽ ചെയ്യാവുന്ന വ്യായാമ മുറകൾ തെരഞ്ഞെടുക്കാം. അതുപോലെ തന്നെ ഉറക്കവും ശരീരഭാരവും തമ്മിൽ ബന്ധമുണ്ട്. അതിനാൽ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക