കാലവർഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി ജില്ലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ജൂലൈ 25 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ആരോഗ്യം, പൊലീസ്, റവന്യു, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, ഫയർ ആൻഡ് റസ്ക്യൂ, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിൽ ജീവനക്കാർക്ക് ഈ സമയത്ത് യാത്ര ചെയ്യുന്നതിൽ ഇളവ് ലഭിക്കും.
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആഗസ്റ്റ് ആദ്യവാരം ഒരുമിച്ച് വിതരണം ചെയ്യും
ഈ ജീവനക്കാർ യാത്ര നടത്തുന്നത് ഔദ്യോഗിക ആവശ്യങ്ങൾക്കായി ആണെങ്കിൽ മാത്രമേ ഇളവ് അനുവദിക്കുകയുള്ളു. രാത്രി ഏഴ് മാണി മുതൽ രാവിലെ ആറ് മണിവരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ്, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തങ്ങളിൽ ഏർപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് ഇളവുകൾ നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക