നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്തു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. കുറച്ച് സമയം സ്വയം ചിലവഴിക്കാനായി മാറ്റിവെക്കാമെന്ന അർത്ഥം വരുന്ന കോട്ടാണ് താരം പങ്കുവെച്ചത്. ‘സമൂഹമാധ്യമത്തിൽ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാമെന്നും താരം പറയുന്നു.
ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷായിരുന്നു നായകൻ. അവർക്ക് പുറമെ ചിത്രത്തിൽ ജോജു ജോർജ്, ജെയ്മസ് കോസ്മോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനത്താൽ ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക