കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കർണാടകയിലെ കോളേജുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളാണ് തുറക്കുക. മൂന്ന് മാസത്തിന് ശേഷമാണ് കോളേജുകള്‍ തുറക്കുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളേജുകള്‍ തുറക്കുന്നതിനൊപ്പം ഹോസ്റ്റലുകളും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്സിന് നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക