മുദ്ദുഗൗ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായ നടിയാണ് അര്‍ഥന ബിനു. തനിക്ക് എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ഥന ബിനു.
മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകളുമാണ് വരുന്നത്. സിനിമാ ഇൻഡസ്ട്രിയിൽ ആരുടെ പേരിയും അറിയപ്പെടാൻ താൽപര്യമില്ലെന്നും അര്‍ഥന ബിനു ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല. ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ പേര് അർഥന ബിനു എന്നാണ്. അതിനർഥം എന്റെ പേര് ബിനു എന്നാണെന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല എന്നും അര്‍ഥന ബിനു പറയുന്നു.
വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന, ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് ഞാൻ വിജയകുമാറിന്റെ മകൾ അല്ല എന്നാണ്.
ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്.
അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത് എന്നും അര്‍ഥന ബിനു പറയുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക