തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയിൽ സ്വാമിമാർക്കെതിരെ കേസെടുത്തു.
പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയടക്കം കൈയിൽവെച്ചെന്ന് ആരോപിച്ചാണ് കേസ്.
നാല് സ്വാമിമാരുൾപ്പെടെ 10 പേർക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേർ ചേർന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ എവിടെ നിന്നാണ് ശവശരീരം ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക