കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച ലോകത്ത് പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണവും വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ പുകവലിക്കെതിരെ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്കു സൂപ്പര്‍ താരം അല്ലു അര്ജുന്.
ആരാധകരെ പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധത്കരണം നടത്തുകയും പുകവലി നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് താരം ചെയ്യുന്നത്. ജനങ്ങളിലേക്ക് കൂടുതല്‍ പുകവലിയുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് എത്തിക്കണം.
2021ല്‍ ലോക്ക്ഡൗണ്‍ സമയത്ത് പുകവലിക്കുന്ന ആളുകളുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം മൂലമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ മാറ്റം വരാനാണ് താന്‍ ശ്രമിക്കുന്നത്. അത് എത്ര ചെറിയ മാറ്റമായാലും വലിയ കാര്യമാണെന്ന് അല്ലു അര്ജുന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക