ഈ വേനൽച്ചൂടിൽ ഈലോക്ക്ഡൗൺ സമയത്ത് നമുക്ക് വീട്ടിൽ തന്നെ പ്രിയപ്പെട്ട മിൽക്ക്ഷേക്ക് തയ്യാറാക്കി കഴിക്കാവുന്നതാണ്. നല്ല ടേസ്റ്റിയായി അൽപം ഈന്തപ്പഴം വനില മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? മിൽക് ഷേക്ക് മിക്കവാറും പേർക്കും പ്രിയമായിരിയ്ക്കും.
പല രുചികളിൽ ലഭ്യമാകുമെങ്കിലും വാനില മിൽക് ഷേക്കിനോട് താൽപര്യമേറിയവർ ധാരാളമുണ്ട്. ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വനില മിൽക്ക് ഷേക്ക് തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇന്ന് തന്നെ നമുക്ക് വീട്ടിൽ ഈ സ്പെഷ്യൽ ഈന്തപ്പഴം വനില മിൽക്ക് ഷേക്ക് തയ്യാറാക്കാവുന്നതാണ്.
ആവശ്യമുള്ള വസ്തുക്കൾ
വാനില എക്സ്രാക്റ്റ്-3 ടേബിൾ സ്പൂൺ
ഈന്തപ്പഴം – അഞ്ച് എണ്ണം
പഞ്ചസാര-2 ടേബിൾ സ്പൂൺ
പാൽ-കാൽ ലിറ്റർ
വാനില ഐസ്ക്രീം-ഒരു കപ്പ്
ഏലയ്ക്ക-2
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
വാനില എക്സ്രാക്റ്റ്, ഐസ്ക്രീം, പാൽ, പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേർക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ്ണങ്ങൾ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകൾ ഇതിനൊപ്പം ചേർക്കാവുന്നതാണ്. അതല്ലെങ്കിൽ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേർക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഒരു സ്കൂപ്പ് വനില ഐസ്ക്രീം കൂടി ഷേക്കിന് മുകളിൽ വെച്ചാൽ ടേസ്റ്റിയായ വനില മിൽക്ക് ഷേക്ക് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക