കോട്ടോപ്പാടം: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമാർജന ഫാക്ടറിയിൽ വൻ തീപിടുത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് തീവ്രമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തീ അണക്കാനുള്ള ശ്രമം നടത്തി വരികയാണ്.പെരിന്തൽമണ്ണ ഫയർ ഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക