പുതിയ ആനുകൂല്യങ്ങളുടെ യൂ ട്യൂബ് എത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 30 ബില്യണ്‍ ഡോളറാണ് യൂ ട്യൂബ് തങ്ങളുടെ കണ്ടന്റ് നിര്‍മാതാക്കള്‍ക്കും ബ്ലോഗര്‍മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും കലാകാരന്മാര്ക്കുമായി നൽകിയിരിക്കുന്നത്. 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവാര്‍ഷികത്തില്‍ മുൻപെങ്ങും നൽകാത്ത അത്രയും തുക ക്രിയേറ്റര്‍മാര്‍ക്കായി നൽകിയെന്ന് യൂ ട്യൂബ് അവകാശപ്പെടുന്നു.
സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാൻ അനുവദിക്കണം, നാല് പ്രദർശനങ്ങൾക്ക് അനുമതി നൽകണമെന്ന് ഫിയോക്
ഇതിനു പുറമെ പുതിയതായി ആനുകൂല്യങ്ങൾ നൽകുവാനും യൂ ട്യൂബ് ഒരുങ്ങുന്നു. 100 ദശലക്ഷം ഡോളറിന്റെ പുതിയ ആനുകൂല്യങ്ങളാണ് ക്രിയേറ്റര്‍മാര്‍ക്കായി യൂ ട്യൂബ് പ്രാധ്യാപിക്കുന്നത്. യൂട്യൂബില്‍ നിന്നും ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കൂടുതല്‍ സാധ്യതകളും കമ്പനി പരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, യൂട്യൂബ് പ്രീമിയം, ചാനല്‍ മെമ്പര്‍ഷിപ്പ്, ടിക്കറ്റ്, യൂട്യൂബ് ബ്രാന്‍ഡ് കണക്ട് എന്നിവയിൽ നിന്ന് പരസ്യങ്ങൾക്ക് പുറമെ വരുമാനമുണ്ടാക്കുവാനും ക്രിയേറ്റർമാർക്ക് സാധിക്കുമെന്ന് യൂ ട്യൂബ് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക