കർണാടകയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളുരുവിൽ മാത്രം ഏകദേശം 242 കുട്ടികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാന് പുറത്തുവരുന്ന കണക്കുകൾ.
കണക്കുകൾ പ്രകാരം ഒൻപത് വയസിൽ താഴെയുള്ള 106 കുട്ടികളും ഒൻപതിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള 136 കുട്ടികളും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതരായി. വരും ദിവസങ്ങളിൽ കുട്ടികളിൽ കൊവിഡ് ബാധ ഉയർന്നേക്കാമെന്ന് ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.
കുട്ടികൾ വീടിനകത്ത് തന്നെ ഇരിക്കുന്നുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. കുട്ടികൾക്ക് പ്രതിരോധ ശേഷി കുറവാണെന്നും ഓർക്കണം’ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക