ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലെ ഒരു ഹോട്ടലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു.
സെക്ടർ 8 ലെ കൃഷ്ണ ഹോട്ടലിൽ രാവിലെ 7.25 ന് തീപിടിത്തമുണ്ടായ വിവരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഉടൻ തന്നെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയതായി അഗ്നിശമന സേന അറിയിച്ചു. തീ അണയ്ക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക