ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന റോളില്‍ തിളങ്ങിയിരിക്കുകയാണ് നടന് ഇന്ദ്രന്‍സ് . ആമസോണ്‍ പ്രൈമില്‍ ഓണചിത്രമായി പുറത്തിറങ്ങിയ ഹോം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച സിനിമ ഫിലിപ്പ്സ് ആന്‍ഡ് ദി മങ്കിപ്പെനിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം ഹോമിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിജയ് ബാബുവും സംവിധായകന് റോജിന്‍ തോമസും.
ഇന്ദ്രന്സേട്ടന് ക്ലൈമാക്സ് സീനില്‍ അഭിനയിച്ചത് റോജിനെ കരയിപ്പിച്ചിരുന്നു എന്നും വിജയ് ബാബു പറഞ്ഞു. വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, സന്തോഷക്കണ്ണീരാണ് അതെന്ന് റോജിന്‍ പറഞ്ഞു.
ഏഴ് വര്‍ഷമായിട്ട് മനസില്‍ കിടക്കുന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം. അപ്പോ ഇത് റിയല്‍ ലൈഫില്‍ ജീവന് വെച്ച് കാണുമ്പോള്‍ ഉണ്ടായ ഒരു ഹാപ്പിനെസ് ആണ് അത്. എനിക്ക് തോന്നുന്നു ഒരു റൈറ്റര്‍ ഡയറക്ടറിന് മാത്രം ഫീല്‍ ചെയ്യാന്‍ കഴിയുന്ന വികാരം ആയിരിക്കും.
ആ സമയത്ത് അങ്ങനെ ഒരു സ്റ്റേജില്‍ കൂടെയാണ് ഞാന്‍ പോയികൊണ്ടിരുന്നത്, വിജയ് ബാബു പറഞ്ഞതിന് മറുപടിയായി സംവിധായകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക