‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ “കയ്യടിക്കട” എന്നും പറഞ്ഞ് മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് മണികണ്ഠൻ ആചാരി.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മണികണ്ഠൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.
അടുത്തിടെ തനിക്ക് കുഞ്ഞു പിറന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ പേരും മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം
. “ഞങ്ങളുടെ മകൻ “ഇസൈ” യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചു നടന്നു….എല്ലാവരുടെയും അനുഗ്രഹാശംസകൾ ഉണ്ടാവണം” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക