ഇലക്ട്രിക് വാഹന നിരയിലേക്ക് ചുവടുമാറ്റാൻ പദ്ധതിയിടുകയാണ് മിക്ക വാഹന കമ്പനികളും. ഒലയും അത്തരത്തിൽ ഇലക്ട്രിക് കാര്‍ വിപണി ലക്ഷ്യമിടുന്നു എന്നാണ് വിവരങ്ങൾ. 2023 ഓടെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒല സീരീസ് എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും ഉപഭോക്താക്കളിലും ആത്മവിശ്വാസം പകര്‍ന്നിരുന്നു. അതാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ രംഗത്തേക്ക് പ്രവേശിക്കുവാനുള്ള തീരുമാനത്തിനും പ്രചോദനമായിരിക്കുന്നത്.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ലൂസിഫർ തെലുങ്ക് “ഗോഡ്ഫാദർ”; മോഷൻ പോസ്റ്റർ പുറത്ത്
ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വന്‍ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് കുതിക്കാനൊരുങ്ങുകയാണ് കമ്പനി. മാത്രമല്ല, കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിര്‍മാണ ഫാക്ടറികളും സ്ഥാപിക്കാന്‍ ഒല തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒലയെ പുതിയ മാറ്റത്തോടെ കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക