തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ് ഇവിടെ നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭാ സെക്രട്ടറിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടര്‍ന്നു പിടിച്ചത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനും കാരണമെന്ന് അസോസിയേഷന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക