കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും ഒന്നര വര്‍ഷത്തിന് ശേഷം തുറന്നു.കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അനുവദിച്ചത്.
കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള കര്‍ശന സുരക്ഷാ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.
സാമൂഹിക അകലം പാലിക്കുന്നതിനും കുട്ടികളുടെ പ്രവേശനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക