കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . കോൺഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്.
പൊതുപ്രവർത്തകർക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസിൽ നിന്നാൽ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കെ വി ഹഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക