നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മഞ്ജു വാര്യർ തിരിച്ചെത്തിയതിനു പിന്നിൽ സൗഹൃദത്തിന്റെ പിൻബലവും ഉണ്ടായിരുന്നു.
സിനിമാ മേഖലയിൽനിന്നും വർഷങ്ങളായി മാറിനിന്നിരുന്നുവെങ്കിലും തന്റെ സൗഹൃദവലയം മഞ്ജു നഷ്ടപ്പെടുത്തിയിരുന്നില്ല.
ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്, സംയുക്ത മേനോൻ, ഭാവന തുടങ്ങിയവർ മഞ്ജുവിന്റെ ഉറ്റ ചങ്ങാതിമാരാണ്.
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേരാണ് ഗീതുവും സംയുക്തയും. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മൂവരും മറക്കാറില്ല.
മഞ്ജുവും സംയുക്തയും ഗീതുവും ഒത്തുകൂടിയതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗീതുവും മഞ്ജുവും ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തും നേരിടാമെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക