അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണത്തിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ തുടച്ചു നീക്കാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു.ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന് ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന് ഡെത്ത് സ്ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന് തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും താലിബാൻ നിരോധിച്ചിരുന്നു.സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇതിനോടകം രാജ്യം വിട്ടു.താലിബാന്റെ കിരാതനയങ്ങള്ക്കെതിരേ കാബൂളില്‍ പ്രതിഷേധിച്ച സ്ത്രീകളെ കഴിഞ്ഞ ദിവസം ക്രൂരമായി തല്ലിച്ചതച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക