സ്വകാര്യ പഠന സെഷനുകളിൽ 14 വയസ്സുള്ള ആൺകുട്ടിയെ കുറഞ്ഞത് മൂന്ന് തവണ ബലാത്സംഗം ചെയ്ത വിവാഹിതയായ അധ്യാപിക അറസ്റ്റിലായി. 39കാരിയായ ക്രിസ്റ്റൽ ജാക്സൺ ആണ് അറസ്റ്റിലായത്. കാലിഫോർണിയയിൽ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റം ചുമത്തിയത്.
ഫ്രെൻസോ കൗണ്ടി ഷെറിഫിന്റെ ഓഫിസിൽ ഹാജരായ ഇവർക്ക് ജാമ്യം അനുവദിച്ചു. 2,15,000 ഡോളർ കെട്ടിവച്ചാണ് ജാമ്യം നേടിയത്.
സ്കൂളിലെ ജോലിക്ക് പുറമെ ഡൺലപ് ലീഡർഷിപ്പ് അക്കാദമി എന്ന സ്ഥാപനത്തിലും ഇവർ അധ്യാപികയായിരുന്നു. ഇതിനിടെയുള്ള ക്ലാസിനിടെയാണ് ഇവർ 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു വർഷത്തിനിടെ ഇവർ പലവട്ടം ഈ കുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത്.
ഇരയായ കുട്ടി സുഖമായിരിക്കുന്നുവെന്നും കൂടുതൽ കുട്ടികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. സെൻട്രൽ കാലിഫോർണിയ ഇൻ്റർനെറ്റ് ക്രൈംസ് എഗനിസ്റ്റ് ചിൽഡ്രൺ ടാക്സ്ഫോഴ്സാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക