Home EDITORIAL മുല രണ്ടും അറുതെടുത്തു; റാബിയ സൈഫ ആരണവർ? ചിലരെങ്കിലും ഈ പേര് കേട്ടു കാണും ;...

മുല രണ്ടും അറുതെടുത്തു; റാബിയ സൈഫ ആരണവർ? ചിലരെങ്കിലും ഈ പേര് കേട്ടു കാണും ; നമ്മുടെ നാട്ടിൽ ക്രൂരമായി കൊല ചെയ്യപെട്ട പോലീസ് ഓഫീസർ

 

മുലകൾ രണ്ടും അറുതേടുത്തു. ലൈംഗിക അവയവം കുത്തി കീറി. കഴുത്തു ഏകദേശം  അറുത്തു തുങ്ങിയ നിലയിൽ. നെഞ്ചിൽ ആഴത്തിൽ കുത്തു കൊണ്ടിട്ട് ഒരു ഓട്ട. ശരീരത്തിൽ ആകമാനം 50ൽ കൂടുതൽ വെട്ടും കുത്തും ഏറ്റ പാട്. മരണത്തിനു മുന്നേ നാലിലേറെ പേര് ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗം. പിന്നീട് ജീവനോടെ ഇരിക്കുമ്പോ തന്നെ മുകളിൽ പറഞ്ഞ ഓരോന്നായി ചെയ്യുന്നു. ഒരു മനുഷ്യ ശരീരത്തിന് താങ്ങാൻ പോലും പറ്റാത്ത അത്രയും വേദന സഹിച്ചു ഒന്നു കരയാൻ പോലുമാകാതെ ഒടുവിൽ അവൾ മരിക്കുന്നു….

മുകളിൽ പറഞ്ഞ കാര്യങ്ങൾ ത്രില്ലർ മൂവികളിൽ നിന്നോ നോവലിൽ നിന്നോ ഒന്നും ചീന്തി എടുത്ത ഭാഗങ്ങൾ അല്ല. ഒരു മകളെ കൂലി വേല ചെയ്തു  ഉണ്ടാക്കിയ പണം കൊണ്ട് പഠിപ്പിച്ചു പോലീസ് ഓഫീസർ ആക്കി. ആ മകളെ തെറ്റിനു കൂട്ടു നിൽക്കാത്തതിന്റെ പേരിൽ ജോലിക്ക് കേറി നാലു മാസം കഴിഞ്ഞപ്പോൾ  മനുഷ്യത്വം മരിച്ച അധികാര കേന്ദ്രങ്ങൾ കയ്യാളുന്ന  നമ്മുടെ ജനാതിപത്യ രാജ്യത്തെ ജന സേവകർ കൂടി ചേർന്ന് കൊടുത്ത ശിക്ഷയാണ്‌.

അവളുടെ പേരാണ് റാബിയ സൈഫ, ചിലരെങ്കിലും കേട്ട് കാണും( ചിലർ കേട്ടിട്ടില്ല അറിഞ്ഞില്ല എന്നു പറയുന്നേ ആകും ശരി).

 

ഡൽഹിയിൽ പോലീസ് ഓഫീസർ ആയി മരിച്ച 26-28 വയസ്സു പ്രായമുള്ള ഒരു പെണ്കുട്ടി യുടെ കാര്യം.

 

ആഗസ്റ്റ് 26 കാണാതായപ്പോ തന്നെ വീട്ടുകാർ കൂടെ ജോലി ചെയ്യുന്നേ അടക്കം പലരെയും വിളിച്ചു. കുറെ കഴിഞ്ഞ ശേഷം ഒരു സഹപ്രവർത്തക ഇങ്ങോട്ട് വിളിക്കുന്നു. തുടക്കത്തിൽ തന്നെ കാൾ റെക്കോഡിങ് അല്ലലോ എന്നു ചോദിക്കുന്നു, റെക്കോഡിങ് അല്ല എന്ന് ഉറപ്പു വന്ന ശേഷം കാര്യങ്ങൾ പറയുന്നു.

 

റബിയയെ കൂടെ ജോലി ചെയ്യുന്നേ പോലീസ്കാർ തന്നെ പിടിച്ചോണ്ട് പോയി,അവർ ചോദ്യം ചെയ്ത ശേഷം വിടുമെന്ന് അപ്പോൾ മേലുദ്യോഗസ്ഥന്റെ ഫോൺ നമ്പർ ചോദിച്ചപ്പോൾ നൽകാൻ വിസമതച്ച സഹപ്രവർത്തക താനും നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയുന്നു.

ശേഷം പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയ റബിയയുടെ വീട്ടുകാരോട് ഒന്നു ഇരിക്കാൻ പോലും പറയാതെ  FIR റെജിസ്ട്രർ ചെയ്തു എന്ന് പറഞ്ഞു മൊഴി പോലും എടുക്കാതെ പറഞ്ഞയക്കുന്നു.

അവളുടെ ഓഫീസിൽ അഴിമതി പണം വരുന്നതുമായി ബന്ധപ്പെട്ട് കുറെ പേരോട് പരാതി അവൾ പറഞ്ഞിട്ടുണ്ട് എന്നും, ഇവൾ വരുന്നതിനു മുന്നേ ആന്റി കറപ്ഷൻ ബ്യുറോ മേലുദ്യോഗസ്ഥനെ അറസ്റ് ചെയ്ത വിട്ടയച്ചിട്ടുണ്ട് എന്നതുമാണ് ഇതിലെ ത്രെഡ്.

ശേഷം ബിഹാറിൽ നിന്നു റബിയയുടെ ബോഡിയാണ് കിട്ടുന്നത്. അത് ബാഗിൽ വീട്ടിൽ വന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞിട്ട് പോലും അവിടെ അങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.

Also Read :   ദൈനംദിന ജീവിതം നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്: സെമിനാര്‍

ഈ സംഭവം കഴിഞ്ഞിട്ട് 10 ദിവസമായി ഇതുവരെ യാതൊരുവിധ നടപടകളും ആയിട്ടില്ല.  ഇതിന്റെ പേരിൽ ഹാഷ് ടാഗ് ഇടാൻ വേണ്ടിയോ നീതിക്ക് വേണ്ടിയോ അല്ല , നമ്മുടെ നാട്ടിൽ നടന്ന ഒരു കാര്യം എല്ലാരും അറിയാൻ വേണ്ടി മാത്രം