ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയുടെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ 10 കിലോമീറ്റർ ആഴത്തിൽ ചെന്നൈയ്ക്ക് വടക്കുകിഴക്ക് 320 കിലോമീറ്റർ അകലെ ഉച്ചയ്ക്ക് 12:35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്ന് 296 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്റെ സ്ഥാനം. ബെസന്റ് നഗർ, പോരൂർ, നുങ്കംപാക്കം, ടി.നഗർ, പട്ടാബിറാം എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ താമസക്കാർ തങ്ങളുടെ വീടുകളിൽ ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു.
ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും സമുദ്രം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക