ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ എല്ലാം പോഷകങ്ങളും അടങ്ങിയിരിക്കണം. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ആന്റിഓക്സിഡന്റുകൾ.
കാരണം ആന്റിഓക്സിഡന്റുകൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…
ഗ്രീൻ ടീ… ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആരോഗ്യകരമായ സംയുക്തം ഗ്രീൻടീയിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസർ പ്രതിരോധ ഗുണങ്ങളും ഇതിലുണ്ട്. മാത്രമല്ല, പൊട്ടാസ്യത്തിന്റെ അംശങ്ങളും ഉണ്ട്.
വെജിറ്റബിൽ ജ്യൂസുകൾ… വെജിറ്റബിൽ ജ്യൂസുകൾ കൊഴുപ്പ് കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, പച്ച ഇലക്കറികൾ തുടങ്ങിയ പച്ചക്കറികൾ ധാതുക്കളും വിറ്റാമിനുകളും എത്തിക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു.
നട്സ്…കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് (nuts) ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
പർപ്പിൾ കാബേജ്…പർപ്പിൾ കാബേജിൽ നല്ല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, അതിൽ ഗർഭിണികൾക്ക് അത്യാവശ്യമായ ഫോളേറ്റും ഉൾപ്പെടുന്നു. വിറ്റാമിൻ സിയും ഈ കാബേജിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്സിഡൻറായി പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക